ഇരിട്ടി: പളനി തീർഥയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. കൂത്തുപറന്പിലെ കോയിത്തൂർ പ്രേംജിത്ത്-കൊട്ടുകപ്പാറ കൂട്ടകാഞ്ഞിരത്തിങ്കൽ സ്മിത ദന്പതികളുടെ മകൻ ടി.കെ. ശിവജിത്ത് (12) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് മലാപ്പറമ്പിലായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം.
കാറിൽ നിന്നും ശിവജിത്ത് വെളിയിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം. എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ശിവജിത്ത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം 3.30 ഓടെ മുണ്ടയാംപറമ്പ് പൊതുശ്മശാനത്തിൽ സംസ്കരിക്കും. സഹോദരി: എമി റോസ്.